Gulf

4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റുകൾ, മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ്; അറിയാം അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബത്തെക്കുറിച്ച്

Published

on

അറബ് രാജവംശത്തിന്റെ സ്വത്ത് എത്രയാണ് എത്ര ആസ്തി ഒരോ രാജക്കൻമാക്കും ഉണ്ട് എന്നത് സംബന്ധിച്ച് വലിയ ധാരണയെന്നും ആർക്കും ഇല്ല. വലിയ പണക്കാർ ആണ് അവർ എന്ന് മാത്രം എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബം അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. എട്ട് സ്വകാര്യ ജെറ്റുകൾ കുടുംബത്തിന് സ്വന്തമായി ഉണ്ട്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ്, 4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ നഹ്യാൻ കുടുംബത്തെ നയിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് 18 സഹോദരന്മാർ ആണ് ഉള്ളത്. സഹോദിമാർ 11 എണ്ണവും. 9 മക്കളും 18 പേരകുട്ടികളും അടങ്ങുന്ന കുടംബം ആണ് നഹ്യാന്റേത്.

700 ലധികം ആഡംബര കാറുകൾ

നിരവധി ആഡംബര സാധനങ്ങൾ കെെവശം സൂക്ഷിക്കുന്നവർ ആണ് നഹ്യാൻ കുടംബത്തിലുള്ളവർ. അബുദാബി ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ ഉപയോ​ഗിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വിലയുള്ള കാറുകൾ ആണ്. ആഡംബര കാറുകളുടെ ഒരു വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ കെെവശം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി, മെഴ്‌സിഡീസ് ബെൻസ് സിഎൽകെ ജിടിആർ, ഫെരാരി 599XX, ലംബോർഗിനി റെവെന്‍റൺ, അഞ്ച് ബുഗാട്ടി വെയ്‌റോണുകൾ തുടങ്ങി 700 ലധികം ആഡംബര കാറുകളുടെ ശേഖരം ഇവരുടെ കെെവശം ഉണ്ട്.

​ഭൂമികൾ , ചരിത്ര പ്രധാന്യമുള്ള പുരാവസ്തുക്കൾ

ഏക്കർ കണക്കിന് ഭൂമികൾ ആണ് രാജകുടുംബത്തിന് സ്വന്തമായി ഉള്ളത്. അബുദാബിയിലെ സ്വർണ്ണം പൂശിയ ഖസർ അൽ-വതൻ പ്രസിഡൻഷ്യൽ കൊട്ടാരം ഇവർക്കുണ്ട്. യുഎഇയിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണ് ഇത്. 94 ഏക്കറിൽ പരന്നുകിടക്കുന്ന, വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തിന് വലിയ പ്രത്യേകതകൾ ഉണ്ട്. ചരിത്ര പ്രധാന്യമുള്ള പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.

വിവിധ കമ്പനികളിൽ നിരവധി ഓഹരികൾ​

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ വിവിധ കമ്പനികളിൽ കോടികൾ നിക്ഷേപമുള്ള വ്യക്തിയാണ്. പല കമ്പനികളുടേയും തവലൻ ഇദ്ദേഹമാണ്. ഇദ്ദേഹം തലവൻ ആയിരിക്കുന്ന കമ്പനികളുടെ മൂല്യം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വലിയ ഉയർച്ചയിലാണ് എത്തിയത്. ഏകദേശം 28,000 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായത്. 235 ബില്യൻ ഡോളർ മൂല്യമുള്ള കമ്പനിക്ക്, വിനോദം, കൃഷി, ഊർജം എന്നീ മേഖലകളിൽ നിക്ഷേപം ഉണ്ട്. പതിനായിരക്കണക്കിന് ആളുകൾക്കാണ് കമ്പനി ജോലി നൽകുന്നത്.

യുഎഇയ്ക്ക് പുറത്തും ആഡംബര കെട്ടരങ്ങൾ

യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല നഹ്യാൻ കുടംബത്തിന്റെ ആസ്തി. യുഎഇയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിൽ ഇവർക്ക് കൊട്ടരങ്ങൾ ഉണ്ട്.
പാരിസിലും ലണ്ടനിലും ഉൾപ്പെടെ ലോകമെമ്പാടും ഉള്ള സ്ഥലങ്ങളിൽ ആഡബര കൊട്ടാരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. യുകെ ഫുട്ബോൾ ടീമായ മാഞ്ചസ്റ്റർ സിറ്റിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് സ്വന്തമാക്കിയത് 2,122 കോടി രൂപ നൽകിയാണ്. 2008 ആണ് നഹ്യാൻ കുടുംബം മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തമാക്കുന്നത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്‍റെ ഓഹരികളിൽ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version