U.A.E
ചുവരുകളിലും തൂണുകളിലും പോസ്റ്റര്‍ ഒട്ടിച്ചാല്‍ 4000 ദിര്‍ഹം പിഴ
ഷാര്‍ജ: മാലിന്യ നിര്‍മാര്‍ജനത്തിന്റെയും നഗര സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി ഷാര്‍ജ എമിറേറ്റിലുടനീളമുള്ള എല്ലാ നിയമവിരുദ്ധ പരസ്യങ്ങളും സ്റ്റിക്കറുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നതിനുള്ള വിപുലമായ കാംപയിന് തുടക്കും കുറിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി. ബീഅ ഗ്രൂപ്പുമായി സഹകരിച്ച് തൊഴിലാളികള്‍ അല്‍ നഹ്ദയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
എമിറേറ്റിന്റെ പരിസരങ്ങള്‍ വൃത്തികേടാക്കുകയും പോസ്റ്റര്‍ ഒട്ടിച്ചും മറ്റും ചുറ്റുപാടുകള്‍ മോശമാക്കുകയും ചെയ്യുന്നവരെ ശക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് കാംപയിന്‍ ആരംഭിച്ചതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഉബൈദ് സയീദ് അല്‍ തുനൈജി വ്യക്തമാക്കി. എമിറേറ്റിലുടനീളം ഇത്തരം നിയമവിരുദ്ധ പരസ്യ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ഒട്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി പ്രതിജ്ഞയെടുത്തതായും അല്‍ തുനൈജി പറഞ്ഞു.
ചുവരുകളില്‍ പോസ്റ്റുകളിലും മറ്റും സ്റ്റിക്കറുകള്‍ പതിക്കുന്നവര്‍ക്കെതിരേ 4,000 ദിര്‍ഹം പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാമ്പയിന്‍ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ രാപ്പകല്‍ ഭേദമില്ലാതെ നടത്തും. കാംപയിന്റെ ഭാഗമായി, പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Gulf
യുഎഇ റസിഡൻസ് വീസ, ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ
അബുദാബി ∙ യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.
എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും. പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ.

Gulf
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
ദുബായ് : ബസ്സപകടത്തിൽപെട്ട് മരണം സംഭവിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹംസ് (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്.
2020 ജൂലൈ 12 ന് ദുബൈ ശൈഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ് ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധമൂലം സിമന്റ് ബരിയറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർ മരണപ്പെടുകയും ബാക്കി 12 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
ആവശ്യമായ മുന്‍കരുതലെടുക്കാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാകിസ്ഥാന്‍ സ്വദേശിക്കെതിരെ ദുബായ് പോലീസ് കേസെടുക്കുകയും ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തതിനു ശേഷം കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഇയാൾക്ക് മൂന്ന് മാസം തടവും ആയിരം ദിര്‍ഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹംസ് ദിയധനവും നൽകാൻ വിധിച്ചു.
എന്നാല്‍ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ ടെക്‌നീഷ്യന്‍ വിദഗ്ധനെ നിയമിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധയല്ല അപകടകാരണമെന്ന് ടെക്‌നീഷ്യന്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിടുകയായിരുന്നു.
കുടുംബത്തിന്റെ ആശ്രയമായിരുന്ന എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം തങ്ങൾക്കർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരേയും സമീപിച്ചെങ്കിലും പ്രതിയെ ക്രിമിനല്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടതിനാല്‍ നഷ്ടപരിഹാഹത്തുക ലഭ്യമാകില്ലെന്ന് പറഞ്ഞു ഇവരുടെ കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു.
ശേഷം യുഎഇയിലെ ഒരു നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട് എബിയുടെ കുടുംബം കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളി പോകുകയായിരുന്നു.
3 വർഷങ്ങൾക്കിപ്പുറം ഇതേ അപകടത്തിൽപെട്ട ചില ആളുകളുടെ കേസ് യാബ് ലീഗൽ സർവീസസ് ഏറ്റെടുക്കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്ത വിവരം അറിയാനിടയായ എബിയുടെ കുടുംബാംഗം പോൾ ജോർജ് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. എബിയുടെ കുടുംബത്തിന്റെ പ്രതിസന്ധി മനസിലാക്കിയ അദ്ദേഹം കേസ് റീ ഓപ്പണ്‍ ചെയ്യുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചു. അപകടത്തില്‍ പെട്ട ബസ്സ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് തർക്ക പരിഹാര കോടതിയിൽ കേസ് നൽകി.
മരണ സർട്ടിഫിക്കറ്റ്, ആക്സിഡന്റ് റിപ്പോർട്ട്, ക്രിമിനൽ വിധി പകർപ്പും അത് അന്തിമമാണെന്നതിനുള്ള സർട്ടിഫിക്കറ്റ്, വാഹനത്തിന്റെയും പരാതിക്കാരുടെ അനന്തരാവകാശം ഉറപ്പ് നൽകുന്ന രേഖകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകളുമായാണ് എബിയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായത്.
രേഖകൾ സൂക്ഷ്മമായി നിരീക്ഷിച്ച കോടതിക്ക് അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെന്നും ഇത് പരാതിക്കാരുടെ അനന്തരവകാശിയുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. അത് കൊണ്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനി രണ്ട് ലക്ഷം ദിര്‍ഹംസ് (46 ലക്ഷം ഇന്ത്യന്‍ രൂപ) എബിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
Gulf
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
ദുബായ്: വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി ) വ്യക്തമാക്കി. ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ -ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
5 ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവർസ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്

ജിഡിആർഎഫ്എ ദുബായ് അധികൃതർ ഈ വാർത്ത ഈ വ്യാജമാണെന്ന് അറിയിച്ചു . വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111 ലെ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ ദുബായ് അഭ്യർത്ഥിച്ചു
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
