1984 ജൂലൈ മാസം വയനാട് മുണ്ടക്കൈ തകരപ്പാടി അരണിമലയിൽ അതിഭയങ്കരമായ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു. അന്ന് 26 പേരുടെ ജീവനെടുത്ത ഉരുൾ പൊട്ടലിൽ 110 ഏക്കറിലധികം കൃഷിഭൂമി ഒലിച്ചു പോയി. ചങ്ങനാശേരി സ്വദേശി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള 80 ഏക്കറോളം വരുന്ന കരിമറ്റം എസ്റ്റേറ്റും ബംഗ്ലാവും മലയാളം പ്ലാൻ്റേഷനിലെ 30 ഏക്കറോളം വരുന്ന തേയില തോട്ടവും അപ്പാടെ ഒഴുകി പ്പോയി. അരണിപ്പുഴ അന്ന് ഗതിമാറി ഒഴുകിയിരുന്നു. ഞായറാഴ്ച ഈദുൽ ഫിത്വർ ദിനത്തിലായിരുന്നു ഉരുൾ പൊട്ടൽ.ഇപ്പോഴുണ്ടായ ഉരുൾ പൊട്ടലിനേക്കാളും ഭയാനകമായിരുന്നു അന്നത്തെ ഉരുൾ പൊട്ടൽ.
അന്നും അതിശക്തമായ മഴയായിരുന്നു ഉരുൾ പൊട്ടലിന് കാരണം 24 മണിക്കൂറിൽ 340 മില്ലി മീറ്ററാണ് മഴയാണ് പെയ്തത് . അന്ന് ഉരുൾ പൊട്ടിയ ദിവസം ഭൂരിഭാഗം എസ്റ്റേറ്റ് തൊഴിലാളികളും തൊട്ടടുത്തുള്ള പ്രദേശത്തെ ഉത്സവത്തിൽ പങ്കെടുക്കുവാൻ പോയതിനാലാണ് മരണം 26 ൽ ഒതുങ്ങിയത് യഥാർത്ഥ മരണം എത്രയോ കൂടുതലാണ് എന്നാണ് പറയപ്പെടുന്നത് നിരവധി ആളുകൾ അന്നു മണ്ണിനടിയിൽ പോയിരുന്നു.