Gulf

ആഴ്ചയിൽ 4 ദിവസം പഠനം, 3 ദിവസം അവധി; പുതിയ പരിഷ്കാരം ​ഗുണകരമെന്ന് റിപ്പോർട്ട്

Published

on

ഷാർജ: ആഴ്ചയിൽ 4 ദിവസം ക്ലാസും 3 ദിവസം അവധി നൽകുന്നത് എല്ലാവർക്കും ഒരുപോലെ ഗുണകരമായെന്ന് പഠന റിപ്പോർട്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ഒരുപോലെ ഗുണകരമായി. ജീവിതനിലവാരം ഉയർത്താൻ ഇത് ഉപകരിച്ചു എന്നാണ് റിപ്പോർട്ട്. പഠനേതര കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ശാരീരിക, മാനസിക ആരോഗ്യത്തിനും പരിഷ്കാരം വളരെ ഉപകരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

4 ദിവസ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ ഗുണം ചെയ്യും. പുതിയ മാറ്റത്തെ അധ്യാപകരും രക്ഷിതാക്കളും വളരെ നല്ല കാര്യമായി ആണ് കാണുന്നത്. എല്ലാ ദിവസവും പഠിത്തവും ട്യൂഷനുമായി പോകുന്ന കുട്ടികൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാകും. അതിൽ നിന്നും ഒരു മോചനം എന്ന നിലയിൽ ഇത് മാറും. സ്വന്തം ഇഷ്ട്ടങ്ങൾക്ക് പരിഗണന നൽകാൻ പലപ്പോഴും ഇതിലൂടെ സാധിക്കുന്നില്ല. അതിനാൽ ഇത്തരത്തിൽ അവധി നൽക്കുന്നത് കുട്ടികളുടെ മാനസിക നില കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും.

ക്ലാസുകൾ 4 ദിവസത്തേക്ക് കുറക്കുന്നതിനാൽ കുട്ടികൾക്ക് സമ്മർദ്ദം കുറയും. അവധി ദിവസങ്ങളിൽ ചെറിയ വർക്കുകൾ കൊടുത്തു പഠനത്തിൽ അവരെ നിലനിർത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകണം. ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടി വരും. ആവശ്യമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുകയം ബാക്കിയെല്ലാം പ്രവർത്തികൾ നൽകി ജീവിതത്തിലൂടെ പഠിക്കുന്ന രീതിയിലേക്ക് മാറ്റേണ്ടി വരും.

പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകണം. കൃത്യസമയത്ത് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാവുന്ന തരത്തിൽ സിലബസിൽ വ്യക്തമായ മാറ്റം നടത്തണം. അവധി നൽകുന്നത് കുട്ടികൾക്ക് ഗുണകരമാകുന്ന തരത്തിലേക്ക് മാറ്റണം. 2022 ജനുവരി മുതലാണ് ഷാർജയിൽ 4 ദിവസ പഠനം ആരംഭിച്ചത്. കൊവിഡ് കാലത്ത് ആണ് ഇത്തരത്തിലൊരു മാറ്റം ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി കൊണ്ടുവന്നത്.

കളിക്കാനും കലാപരമായ കഴിവുകൾക്കും കൂടുതൽ സമയം കണ്ടെത്താൻ സാധിക്കും. കുട്ടികൾക്ക് തങ്ങൾ ഏത് മേഖല വഴിയാണ് പോകേണ്ടത് എന്നതിന് ഒരു പൊതു ചിത്രം ലഭിക്കും. കുട്ടികളെ കൂടുതൽ സന്തുഷ്ടരാക്കിയതിനൊപ്പം മാനസിക ആരോഗ്യവും മെച്ചപ്പെടുത്തി. അനാവശ്യമായി അവധിയെടുക്കുന്നതും സ്കൂളിൽ പോകാൻ മടി കാണിക്കുന്നതുമായ കുട്ടികളിലെ ശീലം മാറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version