Kerala

25 ആഡംബര ബസുകൾകൂടി; കെഎസ്ആർടിസി സ്വിഫ്റ്റിന് 156 ബസുകൾ വരുന്നു; 75 കോടിരൂപ അനുവദിച്ചു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് ശക്തിപകരാൻ 156 ബസുകൾകൂടിയെത്തുന്നു. 131 സൂപ്പർഫാസ്റ്റുകളും 25 ആഡംബര ബസുകളുമാണ് സ്വിഫ്റ്റ് വാങ്ങുന്നത്. ഇതിനായി 75 കോടിരൂപ സർക്കാർ അനുവദിച്ചു. ആധുനിക സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കി സംസ്ഥാനത്തിനകത്തെ സ്വകാര്യ ബസുകളുടെ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടുകൾ കീഴടക്കുക എന്ന ലക്ഷ്യവുമായാണ് സ്വിഫ്റ്റ് കൂടുതൽ ബസുകൾ രംഗത്തിറക്കുന്നത്. ആഡംബര ബസുകൾ രാത്രി സർവീസുകൾക്കാകും ഉപയോഗിക്കുക.

എസി, സ്ലീപ്പർ, മൾട്ടി ആക്സിൽ ബസുകൾക്കായി ഉന്നതതല സമിതിയുണ്ടാക്കി ടെൻഡർ നടപടികൾ തുടങ്ങാനാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. 131 ഡീസൽ ബസുകൾ വാങ്ങുന്നതിന് നേരത്തേ നൽകിയ കരാറിന്‍റെ തുടർച്ചയാണിത്.

സംസ്ഥാനത്തിനകത്ത് വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ബസുകളിലെ ആധുനിക സൗകര്യങ്ങളാണ് യാത്രക്കാരെ ഇത്തരം ബസുകളിലേക്ക് ആകർഷിക്കുന്നത്. ഇതേ സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കി യാത്രക്കാരെ ആകർഷിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

അതേസമയം ഓണത്തിന് തലസ്ഥാനത്ത് 50 ഇ-ബസുകൾ കൂടി നിരത്തിലിറക്കുന്നുണ്ട്. ഇതിനോടകം എത്തിച്ചേർന്ന 41 ബസുകൾ ചിങ്ങം ഒന്നിന് ഓടിത്തുടങ്ങും. തിരുവനന്തപുരത്തെ തലസ്ഥാന നഗരം ഹരിത ബസുകളിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version