Gulf

240 ഓളം പേർ കാണാമറയത്ത്: തിരച്ചിലിന് ചെളി വെല്ലുവിളി; ബെയ്ലി പാലം മുണ്ടക്കൈയ്ക്ക് സമർപ്പിക്കും

Published

on

“കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 300 നോട് അടുക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 ഇനിയും കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു.

  കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചിൽ. 15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിച്ചു . 82 ദുരിതാശ്വാസ ക്യാംപുകളിലായി 8500 ഓളം പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാകും.

   മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version