രാജ്യത്ത് എയർ ടാക്സി സർവീസിനായി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്ക് ഓർഡർ നൽകി. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയാണ് ഫ്ലയിങ് കാറുകൾ നൽകുന്നത്. 2030ൽ ആണ് ഷറ്റാവുവിൻ്റെ എയർ ടാക്സികൾ ആകാശം കീഴടക്കാൻ എത്തുക.
5 യാത്രക്കാർക്കും ഒരു പൈലറ്റിനും ഇരിക്കാനുള്ള സൗകര്യമാണ് എയർ ടാക്സിയിലുണ്ടാവുക. ഇതിൽ ചരക്കുനീക്കവും നടക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും. 130 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാം. നിലവിൽ ജോബി, ആർച്ചർ എന്നീ കമ്പനികൾ അവരുടെ എയർ ടാക്സികൾ അടുത്ത വർഷം ദുബായിൽ അവതരിപ്പിക്കും. ദുബായിക്കു പുറമേ സൗദിയും എയർ ടാക്സി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്
ദുബായിൽ സർവീസ് ആരംഭിക്കുന്നതിനു പിന്നാലെ മധ്യപൂർവ രാജ്യങ്ങളിലും തെക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും ബിസിനസ് വ്യാപിപ്പിക്കും.ദുബായിക്കു പുറമേ അബുദാബിയിലും എയർ ടാക്ി സർവീസ് ആരംഭിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്.