ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ് സയൻസ് മേഖലയ്ക്കു സാധിക്കുമെന്നും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ് ചെയർമാനുമായ മൻസൂർ അൽ മൻസൂരി പറഞ്ഞു.
സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾക്കൊള്ളുന്ന ജീവജാലങ്ങളെയും ജീവിത പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയൻസ്. ബയോളജി, അനാട്ടമി, ആസ്ട്രോബയോളജി, ബയോടെക്നോളജി എന്നീ 4 അടിസ്ഥാനശാഖകളും ഒട്ടേറെ ഉപശാഖകളുമുണ്ട്. ഈ വർഷം 25% കൂടുതൽ സ്ഥാപനങ്ങൾ 180ലധികം ക്ലിനിക്കൽ പഠനങ്ങളുമായി തലസ്ഥാനത്തെ ലൈഫ് സയൻസിനെ സജീവമാക്കിയതായും അദ്ദേഹം പറഞ്ഞു.