Kerala

ഗുണ്ടൽപേട്ടിൽനിന്ന് എത്തിച്ചത് 2,000 കിലോ പൂക്കൾ, നഗരം മുഴുവൻ അലങ്കാരം; പ്രധാനമന്ത്രിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി

Published

on

കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കാൻ രണ്ടായിരം കിലോ പൂക്കളൊരുക്കി മഹിളാ മോർച്ച പ്രവർത്തകർ. ഇന്ന് വൈകിട്ട് 6:30ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്നു ഗസ്റ്റ് ഹൗസ് വരെ നീളുന്ന റോഡ് ഷോയിൽ പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിയെ വരവേൽക്കും.

ഗുണ്ടൽപേട്ടിൽനിന്ന് രണ്ടായിരം കിലോ പൂക്കളാണ് എത്തിച്ചിരിക്കുന്നത്. അതേസമയം റോഡ് ഷോയ്ക്കുള്ള തുറന്ന വാഹനവും നേരത്തെതന്നെ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ബെംഗൂളൂരുവിൽ നിന്നുള്ള പ്രത്യേക സംഘമാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6:30ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങൾ കൊടിതോരണങ്ങൾകൊണ്ടും ദീപാലംകൃതമാക്കിയും അലങ്കരച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് ഷോ വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ 500ലധികം വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനാവശ്യമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിക്ക് 1000 വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. 17ന് നടക്കുന്ന ശക്തികേന്ദ്ര സമ്മേളത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version