മഹ്‌സൂസിന്റെ 144ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് മുഹമ്മദിന് ഭാഗ്യംതെളിഞ്ഞത്. കട്ട് ഓഫ് സമയത്തിന് 25 മിനിറ്റ് മുമ്പാണ് അദ്ദേഹം മഹ്‌സൂസ് വാട്ടര്‍ ബോട്ടില്‍ വാങ്ങി മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നേടിയത്.
ക്രിക്കറ്റിലും ബോഡി ബില്‍ഡിങിലും ഏറെ താല്‍പര്യമുള്ളയാളാണ് മുഹമ്മദ്. സുഹൃത്തിനൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ മഹ്‌സൂസ് വിജയം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ആദ്യം പരിശോധിച്ചിക്കാന്‍ സാധിച്ചില്ലെന്ന് മുഹമ്മദ് പറയുന്നു. എന്നാല്‍ മഴ കാരണം മത്സരം നിര്‍ത്തിവച്ചതോടെയാണ് പരിശോധിച്ചതെന്നും മുഹമ്മദ് മഹ്‌സൂസ് സംഘാടകരോട് പറഞ്ഞു.
‘250 ദിര്‍ഹം മാത്രമാണ് നേടിയതെന്നാണ് ആദ്യം കരുതിയത്. മഹ്‌സൂസില്‍ നിന്നുള്ള ഇ-മെയില്‍ വായിക്കാന്‍ എന്റെ സുഹൃത്ത് നിര്‍ബന്ധിച്ചു. ആ രാത്രിയില്‍ ഞാന്‍ എന്തെങ്കിലും വലിയ വിജയം നേടുമെന്ന് അദ്ദേഹത്തിന് തോന്നിയതായി മനസ്സിലായി. അവന്റെ തോന്നല്‍ സത്യമായിരുന്നു. ഞാന്‍ 10 ലക്ഷം ദിര്‍ഹം നേടി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം മുമ്പ് ഭാര്യയോടൊപ്പം യുഎഇയില്‍ സ്ഥിരതാമസമാക്കിയ മുഹമ്മദ് പതിവായി നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ്. സമ്മാനത്തുക തന്റെ മാതൃരാജ്യത്ത് നിരാലംബരായ കുട്ടികളെ പഠിപ്പിക്കാന്‍ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഇതുവരെ മഹ്‌സൂസ് നറുക്കെടുപ്പിലൂടെ 60 പേരാണ് കോടീശ്വരന്മാരായത്. പ്രവാസികള്‍ക്കിടയില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രതിവാര നറുക്കെടുപ്പുകളിലൊന്നായി ഇത് മാറുകയും ചെയ്തു. 144ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസി 38 കാരനായ നിമില്‍ 50,000 (11,33,282 രൂപ) വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ നേടിയിരുന്നു.
നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 35 ദിര്‍ഹം (788 രൂപ) നല്‍കി ഒരു കുപ്പി വെള്ളം വാങ്ങണം. അപ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ചാണ് നറുക്കെടുപ്പ്.
മഹ്‌സൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും ആളുകള്‍ക്ക് പങ്കെടുക്കാം. എല്ലാ ആഴ്ചയും നറുക്കെടുക്കും. ശനിയാഴ്ചകളില്‍ ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും 10 ലക്ഷം ദിര്‍ഹം ലഭിക്കും. ബംബര്‍ സമ്മാനമായി 20,000,000 ദിര്‍ഹം (45,07,35,092 രൂപ) നേടാനുള്ള അവസരവുമുണ്ട്.