Gulf

നെയ്മീൻ പിടിച്ചാൽ 2.26 കോടി രൂപ സമ്മാനം; താൽപര്യമുള്ളവർക്ക് അബുദാബി സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാം

Published

on

അബുദാബി: കടലില്‍ പോയി നെയ്മീന്‍ അഥവാ കിങ്ഫിഷിനെ പിടിക്കുന്നവരെ കാത്ത് രണ്ട് കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍. അബുദാബി ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ നെയ്മീന്‍ പിടിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം (45 ലക്ഷത്തിലധികം രൂപ) ആണ് സമ്മാനം. മൊത്തം 10 ലക്ഷം ദിര്‍ഹം (2.26 കോടിയിലധികം രൂപ) ആണ് സമ്മാനമായി നല്‍കുന്നത്. 60 വരെ സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും.

താല്‍പര്യമുള്ളവര്‍ക്ക് അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഏപ്രില്‍ 15 വരെയാണ് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. അബുദാബി കടലില്‍ പോയി പിടിക്കുന്ന നെയ്മീനിന്റെ ഭാരം കണക്കാക്കിയാണ് ജേതാക്കളെ കണ്ടെത്തുക.

ഏപ്രില്‍ 19 മുതല്‍ 21 വരെയുള്ള മൂന്ന് ദിവസങ്ങളാണ് മീന്‍പിടിക്കല്‍ മല്‍സരം. 16 മുതല്‍ 18 വരെ ബോട്ടുകള്‍ക്കുള്ള സ്ഥലം അനുവദിക്കും. 19ന് അബുദാബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബിന് സമീപത്തെ ബീച്ചില്‍ ബോട്ടുകള്‍ സംഗമിച്ച ശേഷം മല്‍സരം ആരംഭിക്കും.

200 ദിര്‍ഹം ആണ് രജിസ്‌ട്രേഷന്‍ ഫീസ്. മല്‍സരത്തിന്റെ നിയമാവലികളെ കുറിച്ച് 16ന് രാവിലെ ഏഴിന് അബുദാബി കരാമയിലെ മുഹമ്മദ് ഖലാഫ് മജ്‌ലിസില്‍ വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version