Connect with us

Gulf

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ നിയമലംഘകരായ 18,538 പ്രവാസികള്‍ പിടിയില്‍; നാടുകടത്താന്‍ നടപടി തുടങ്ങി

Published

on

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയില്‍ നിയമലംഘകരായി രാജ്യത്ത് കഴിയുന്ന 18,538 വിദേശികള്‍ അറസ്റ്റില്‍. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സൗദി സുരക്ഷാ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താമസ നിയമങ്ങള്‍ ലംഘിച്ചതിന് 11,047 പേരാണ് അറസ്റ്റിലായത്. 4,299 പേരെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും 3,192 പേരെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 851 പേരില്‍ 40 ശതമാനം യെമനികളും 59 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദിയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 55 പേരെ കൂടി പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ആറുപേരെ കസ്റ്റഡിയിലെടുത്തു.

പിടിക്കപ്പെട്ടവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. നേരത്തെ അറസ്റ്റിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ 47,977 നിയമലംഘകരുടെ പാസ്‌പോര്‍ട്ടും യാത്രാരേഖകളും ലഭിക്കുന്നതിനായി അധികാരികള്‍ അതത് നയതന്ത്ര കാര്യാലയങ്ങളെ സമീപിച്ചിട്ടുണ്ട്. യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ 1,892 പേരുടെ വിവരങ്ങള്‍ കൈമാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,927 പേരെ നാടുകടത്തുകയും ചെയ്തു.

അനധികൃതമായ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് യാത്രാസൗകര്യവും താമസവും ഒരുക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരം സഹായം ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ വാഹനങ്ങളും വസ്തുവകകളും ജപ്തിചെയ്യുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ് മേഖലകളില്‍ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996ലും റിപ്പോര്‍ട്ട് ചെയ്യാം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.