India

‘സുരക്ഷാ ഭീഷണി’; 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐഎംഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

ക്രിപ്‌വൈസര്‍, എനിഗ്മ, സേഫ്‌സ്വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നാന്‍ഡ്‌ബോക്‌സ്, കോണിയന്‍, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. നിരോധിച്ച ആപ്പുകള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നാണ് കേന്ദ സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികളോ ഓഫീസുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് ഏജന്‍സി ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് ഈ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version