Gulf

എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 11 ലക്ഷം രൂപ

Published

on

അബുദാബി: എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹത്തിന്റെ (11,32,926 രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്‌സ് ഡ്രോയില്‍ വിജയിച്ചത്.

രണ്ട് മാസം മുമ്പ് മാത്രമാണ് ശരത് ടിക്കറ്റെടുത്തു തുടങ്ങിയത്. അധികം വൈകാതെ തന്നെ 11 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. ഇനി സ്ഥിരമായി ടിക്കറ്റെടുക്കുമെന്ന് ദുബായില്‍ പ്രൊക്യുര്‍മെന്റ് പ്രൊഫഷണലായി ജോലി ചെയ്യുന്ന ശരത് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ നിന്നാണ് എമിറേറ്റ്‌സ് ഡ്രോയെ കുറിച്ച് ആദ്യമായി മനസിലാക്കുന്നത്. സ്‌ക്രീനിലെ അക്കങ്ങള്‍ നോക്കി തന്നോട് സംസാരിക്കുന്നവ തിരഞ്ഞെടുക്കുകയാണ് തന്റെ രീതിയെന്നും ശരത് പറയുന്നു. വിജയത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് ശരതിന്റെ ഭാര്യയാണ്. തത്സമയ നറുക്കെടുപ്പ് ഫലപ്രഖ്യാപന സമയത്ത് അദ്ദേഹത്തിന്റെ ഇ-മെയില്‍ പരിശോധിച്ചത് ഭാര്യയായിരുന്നു. ആദ്യം വിശ്വസിക്കാനായില്ലെന്നും തത്സമയ സ്ട്രീമും ആപ്പും വീണ്ടും നോക്കിയാണ് വിജയം ഉറപ്പാക്കിയതെന്നും ശരത് പറഞ്ഞു.

ബ്രസീലില്‍ നിന്നുള്ള കാമില ഡി കാസ്‌ട്രോ, ലെബനാനില്‍ നിന്നുള്ള മുഹമ്മദ് ബാസല്‍ എന്നിവരാണ് ഇതേ സമ്മാനം നേടിയ മറ്റു രണ്ടു പേര്‍. ആദ്യമായാണ് ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സമ്മാനം ലഭിക്കുന്നത്.

സാവോ പോളോയില്‍ നിന്നുള്ള എഞ്ചിനീയറായ 37 കാരി കാമില ആറ് വര്‍ഷമായി അബുദാബിയിലാണ് താമസം. 2022 മുതല്‍ സ്ഥിരമായി പങ്കെടുക്കുന്ന കാമിലയ്ക്ക് 25,000 ദിര്‍ഹവും മറ്റ് രണ്ട് പ്രതിവാരം സമ്മാനങ്ങളും നേരത്തേ ലഭിച്ചിരുന്നു. കളിക്കാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ കളിക്കുകയാണ് വേണ്ടതെന്ന് കാമില പറയുന്നു. സമ്മാനത്തുക അടുത്ത വര്‍ഷം അപ്പാര്‍ട്ട്‌മെന്റിന് പണം നല്‍കുന്നതിനായി മാറ്റിവയ്ക്കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version