അശ്രദ്ധമായ ഡ്രൈവിംഗ് ആണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമായതെന്ന് ദുബായ് പൊലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുളള മാസങ്ങളില്‍ റോഡിലെ ലൈന്‍ മാറ്റവുമായി ബന്ധപ്പെട്ട് 529,735 നിയമ ലംഘനങ്ങളാണ് പൊലീസിന്റെ സ്മാര്‍ട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും കണ്ടെത്തിയത്. പെട്ടെന്ന് ലൈന്‍ മാറുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായും സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.