U.A.E

വിസയില്‍ കൃത്രിമം നടത്തിയാല്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ; മുന്നറിയിപ്പ്

Published

on

ദുബായി: വിസയില്‍ കൃത്രിമം നടത്തിയാല്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താമസക്കാര്‍ക്ക് ദുബായി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ വന്‍ തുക പിഴയും അടക്കേണ്ടി വരും. സന്ദർശന വിസയിലോ താമസവിസയിലോ അനുബന്ധ രേഖകളിലോ കൃത്രിമം നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഒപ്പ്, മുദ്ര, വിരലടയാളം എന്നിവ കൃത്രിമമായി നിർമ്മിക്കുന്നത് വ്യാജ രേഖ ചമയ്ക്കലിന്റെ പരിധിയില്‍ വരും.

വിസയിലെ രേഖകളില്‍ അക്ഷരമോ അക്കമോ മാറ്റിയാലും കടുത്ത ശിക്ഷ നേരിടേണ്ടി വരും. കൃത്രിമം നടത്തിയ വ്യക്തിക്ക് പുറമേ വ്യാജ രേഖയാണെന്ന ബോധ്യത്തോടെ അത് ഉപയോഗിക്കുന്നതും കുറ്റകരമാണ്. 10,576 അനധികൃത താമസക്കാരെയാണ് അടുത്തിടെ ദുബായി പബ്ലിക് പ്രോസിക്യൂഷന്‍ പിടികൂടിയത്.

രാജ്യത്ത് അതിക്രമിച്ച് കയറിയവരും വിസാ കാലാവധി കഴിഞ്ഞും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version