ദുബായി: വിസയില്‍ കൃത്രിമം നടത്തിയാല്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താമസക്കാര്‍ക്ക് ദുബായി പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇതിന് പുറമെ വന്‍ തുക പിഴയും അടക്കേണ്ടി വരും. സന്ദർശന വിസയിലോ താമസവിസയിലോ അനുബന്ധ രേഖകളിലോ കൃത്രിമം നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ഒപ്പ്, മുദ്ര, വിരലടയാളം എന്നിവ കൃത്രിമമായി നിർമ്മിക്കുന്നത് വ്യാജ രേഖ ചമയ്ക്കലിന്റെ പരിധിയില്‍ വരും.