Saudi Arabia

രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് 10 സൗദി അംബാസഡര്‍മാര്‍

Published

on

ജിദ്ദ: വിവിധ രാജ്യങ്ങളിലേക്ക് നിയുക്തരായ 10 സൗദി അംബാസഡര്‍മാര്‍ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.

ബ്രൂണെ അംബാസഡറായി ദാറുസ്സലാം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബുറൈത്തിന്‍, ന്യൂസിലന്‍ഡ് അംബാസഡറായി മുഹന്ന ബിന്‍ സാലിഹ് അബ അല്‍ഖൈല്‍, അസര്‍ബൈജാനിലെ അംബാസഡറായി ഇസ്സാം ബിന്‍ സാലിഹ് അല്‍ ജുതൈലി, ഓസ്ട്രിയയിലെ അംബാസഡറായി ഡോ. അബ്ദുല്ല ബിന്‍ ഖാലിദ് തോല, വെനസ്വേല അംബാസഡറായി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍സിഹാനി, ടാന്‍സാനിയയിലേക്ക് അംബാസഡറായി യഹ്‌യ ബിന്‍ അഹമ്മദ് അകിഷ്, തുര്‍ക്കി അംബാസഡറായി ഫഹദ് ബിന്‍ അസദ് അബുഅല്‍ നസ്ര്‍ എന്നിവരാണ് നിയമിതരായത്.

സല്‍മാന്‍ രാജാവ് അംബാസഡര്‍മാര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിച്ചു. സ്വന്തം മതത്തോടും പിന്നെ രാജാവിനോടും രാജ്യത്തോടും വിശ്വസ്തനായിരിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹുവിന്റെ നാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയില്‍ അംബാസഡര്‍മാര്‍ പറഞ്ഞു. രാജ്യത്തിന്റെ രഹസ്യങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും സ്വദേശത്തും വിദേശത്തും രാജ്യതാല്‍പ്പര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും നീതിയോടെയുംകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

വിദേശകാര്യ സഹമന്ത്രി വലീദ് ബിന്‍ അബ്ദുല്‍കരീം എല്‍ഖെരീജി, സല്‍മാന്‍ രാജാവിന്റെ അസിസ്റ്റന്റ് സ്‌പെഷ്യല്‍ സെക്രട്ടറി തമീം ബിന്‍ അബ്ദുല്‍ അസീസ് അല്‍സലേം എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version