Connect with us

Gulf

ഹൃസ്വസന്ദർശനാർത്ഥം യു.എ.ഇ ലെത്തിയ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

Published

on

ഹൃസ്വസന്ദർശനാർത്ഥം യു.എ.ഇ ലെത്തിയ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എസ്.എ.പി.മൊയ്നുദ്ദീൻ, ജനറൽ സിക്രട്ടറി നാലകത്ത് അബ്ദുല്ല, ജീവകാരുണ്യ സെല്ല് കൺവീനർ അക്ബർ, ജലീൽ എന്നിവർക്ക് വെങ്ങര രിഫായി യു.എ.ഇ.കമ്മിറ്റി ഭാരവാഹികൾ ഷാർജയിൽ സ്വീകരണം നൽകി.
മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, എം.എം.ജെ.സി.അബുദാബി പ്രതിനിധി അബ്ദുൽ സലാം, വെങ്ങര രിഫായി യു.എ.ഇ.കമ്മിറ്റി ഭാരവാഹികളായ കെ.ആസാദ്, കെ.മുഹമ്മദ് ശരീഫ്, എം.കെ.സാജിദ്, കെ.മഹമ്മൂദ്.എം.കെ.ഇക്ബാൽ, പുന്നക്കൻ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തി

Published

on

By

നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.

കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായും അറിയിച്ചു. 2,117 പാസ്പോർട്ടുകളും 3589 എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) വിതരണം ചെയ്തു. 3700ലേറെ എക്സിറ്റ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും കോൺസുലേറ്റ് നൽകി.

Continue Reading

Gulf

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

Published

on

By

പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ലോ​കം മി​ഴി​തു​റ​ന്ന രാ​വ്​ ആ​ഘോ​ഷ​ത്താ​ൽ നി​റ​ച്ച്​​ യു.​എ.​ഇ. എ​മി​റേ​റ്റു​ക​ളി​ൽ ഉ​ട​നീ​ളം സ​ജ്ജീ​ക​രി​ച്ച വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യും സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി അ​ധി​കൃ​ത​ർ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ കാ​വ​ലൊ​രു​ക്കി. ചൊ​വ്വാ​ഴ്ച പ​ക​ൽ മു​ത​ൽ​ത​ന്നെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ തു​ട​ങ്ങി​യി​രു​ന്നു. ദു​ബൈ​യി​ൽ മാ​ത്രം 36 സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ന്ന​ത്.

അജ്മാൻ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് വിഷൻ 360 മീഡിയ അവതരിപ്പിച്ച അജ്മാൻ പൂരത്തിനെത്തിയത് പതിനായിരത്തോളം ആളുകളാണ്.

പ്രശസ്ത ഗായകൻ പാട്രിക് മൈക്കിൾ അവതരിപ്പിച്ച കായലരികത്ത്” സംഗീത ബാൻൻ്റ് ,
ചെണ്ടമേളം,
പരമ്പരാഗത താളവാദ്യ മേളം,
ആന പ്രദർശനം,
നിരവധി സ്റ്റേജ് പ്രകടനങ്ങൾ,
വിവിധ സാംസ്കാരിക പരിപാടികൾ,
ഭക്ഷ്യമേള,

ബിനു മനോഹർ നേതൃത്വം കൊടുത്ത അജ്മാൻ പൂരത്തിൽ , R R kutty യും അതുൽ ആനന്ദും പ്രോഗ്രാം ഡയറക്ടർമാരായി  ഗംഭീര പൂര വിരുന്ന് അജ്മാനിൽ ഒരുക്കി…..
ജനബാഹുല്യം കൊണ്ട് ഉൽസവമേളം തിമിർത്ത വേദിയിൽ പ്രോഗ്രാം കൺട്രൂളറായി ഷെൽഡ മറിയവും ടീമും മികച്ച ഒരുക്കങ്ങളാണ് നടത്തിയത്. തർതീബ് ബിസിനസ്മെൻ സർവീസുമായി സഹകരണവുമുണ്ടായിരുന്നു.സിനിമ സാമൂഹ്യ സാംസ്കാരിക വേദികളിലെ പ്രമുഖരും വ്യാവസായിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളും പരിപാടിയെ ഏറെ സമ്പന്നമാക്കി.ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായാണ് ന്യൂ ഇയർ അജ്മാൻ പൂരം നടന്നത്.

Continue Reading

Gulf

2025 ല്‍ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ

Published

on

By

2025 ല്‍ യു പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം, സ്വദേശിവത്കരണം എട്ട് ശതമാനത്തിലേക്ക് കടക്കും, ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര, ഇ– വാഹന ചാർജിങിന് ഫീസ്, മാലിന്യനിർമാർജനം ഊർജിതമാക്കുന്ന ദുബായിൽ ഇന്ന് മുതൽ സേവന നിരക്ക് കൂട്ടും, തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം, ഗതാഗതകുരുക്ക് കുറയ്ക്കുന്ന ദുബായിലെ അൽമക്തൂം പാലം തുറക്കും (ജൂണ്‍), ദുബായിൽ പുതിയ പാർക്കിങ് നിരക്ക് (മാർച്ച്), പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമം (മാർച്ച് 29), പൊതുഗതാഗത സേവനത്തിന് ഉപയോഗിക്കുന്ന ദുബായ് ആർടിഎയുടെ ഡിജിറ്റൽ നോൽ കാർഡ്, ദുബായിൽ സൗജന്യ വൈ-ഫൈ സൗകര്യം, എയർ ടാക്സികളുടെ പരിശീലന പറക്കലുകൾ, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സിസ്റ്റം, പ്ലാസ്റ്റിക് നിരോധനം, ന്യൂട്രി-മാർക്ക് ലേബലിങ് എന്നിങ്ങനെയാണ് യുഎഇയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാവുന്ന പുതിയ നിയമങ്ങള്‍. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ്, സ്വദേശിവത്കരണം, ഇത്തിഹാദ് റെയില്‍ എന്നിവയാണ് സുപ്രധാന പദ്ധതികള്‍.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.