സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജന പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനെജർമാർക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിളിച്ചു വരുത്തി താക്കീത് ചെയ്തു. സർക്കാർ ഓഫിസുകൾ ‘ജനങ്ങൾക്കായി തുറന്ന വാതിലുകൾ” ആണെന്നും, അത് തടയുന്നത് എമിറേറ്റിന്‍റെ സംസ്കാരത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ മൂന്ന് ഉദ്യോഗസ്ഥർ തങ്ങളുടേതായ വലിയ ഓഫിസുകൾ സൃഷ്ടിച്ചുവെന്നും സർക്കാർ ഇടപാടുകൾ ഡിജിറ്റലാണെന്നും ജനങ്ങളുടെ ആവശ്യങ്ങളും അവരുടെ വിഷയങ്ങളും വെബ്‌സൈറ്റുകൾ മുഖേന കൈകാര്യം ചെയ്യപ്പെടമെന്ന നിലപാട് സ്വീകരിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഈ മാനേജർമാർ സെക്രട്ടറിമാരെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അവരുടെ വാതിലുകളിൽ നിർത്തി ജനങ്ങളുടെ പ്രവേശനം തടയുന്ന നടപടി സ്വീകരിച്ചുവെന്നും ദുബായ് ഭരണാധികാരി പറഞ്ഞു.
സർക്കാരിന്‍റെ ‘മിസ്റ്ററി ഷോപ്പർ’ സംരംഭത്തിൽ നിന്ന് ശേഖരിച്ച നിരീക്ഷണങ്ങൾ പങ്കു വെക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. അജ്ഞാതരായ ഉപയോക്താക്കളുടെ ഒരു സംഘം എല്ലാ സർക്കാർ വകുപ്പുകളുടെയും റിപ്പോർട്ട് ഭരണാധികാരിക്ക് നൽകിയിരുന്നു.സർക്കാരിന്‍റെ ‘മിസ്റ്ററി ഷോപ്പർ’ സംരംഭത്തിൽ നിന്ന് ശേഖരിച്ച നിരീക്ഷണങ്ങൾ പങ്കു വെക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. അജ്ഞാതരായ ഉപയോക്താക്കളുടെ ഒരു സംഘം എല്ലാ സർക്കാർ വകുപ്പുകളുടെയും റിപ്പോർട്ട് ഭരണാധികാരിക്ക് നൽകിയിരുന്നു.