ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു.
തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ. സൗദി റോയൽ കോർട്ടാണ് വിവരങ്ങൾ അറിയിച്ചത്. അണുബാധയെ തുടർന്ന് ഒരു മാസം മുന്നേയും രാജാവിനെ ചികിത്സക്ക് വിധേയമാക്കിയിരുന്നു. എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു