Gulf

സ്നേഹത്തിനും അനുസരണക്കും ഓഫറുകള്‍ വെക്കരുത്. സർഫുദ്ദീൻ വലിയ കത്ത്

Published

on

ദുബായ്: നമ്മുടെ സ്നേഹവും കരുതലും അനുഭവിച്ച് വേണം മക്കൾ തിരിച്ചും സ്നേഹം നല്‍കാനെന്നും, മക്കളോടുള്ള നമ്മുടെ ഇടപെടല്‍ നന്നാക്കി വേണം അവര്‍ നമ്മെ അനുസരിപ്പിക്കാനെന്നും, മക്കളുടെ മുന്നിൽ ഓഫര്‍ വെക്കരുതെന്നും, എഴുത്തുകാരനും, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുമായ സർഫുദ്ദീൻ വലിയകത്ത് പറഞ്ഞു.
പഴയകാല ജീവിത കഥകള്‍ മക്കളുമായി സംസാരിക്കണമെന്നും,
ടെക്നോളജികള്‍ ഇത്ര വളര്‍ച്ച പ്രാപിക്കുന്നതിനു മുന്‍പുള്ള പല ജീവിതാനുഭവങ്ങളും അവരോട് പറഞ്ഞു കൊടുക്കണമെന്നും. കുട്ടിക്കാലത്തെ രസകരമായ കളികള്‍ തൊട്ട് മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പുള്ള അവസ്ഥകളൊക്കെ അവരറിഞ്ഞിരിക്കണം.
വീട്ടിലെ ഉമ്മാമയെയും ഉപ്പാപയെയും ചേര്‍ത്തിരുത്തി അവരനുഭിച്ച ഇന്നലകളെ പുതുതലമുറക്ക് പരിചയപ്പെടുത്തണം.
ഇല്ലായ്മകളെ കേട്ടറിഞ്ഞെങ്കിലും അവര്‍ ജീവിതകഥകള്‍ മനസ്സിലാക്കണമെന്ന് ദർശന യു.എ.ഇ.സംഘടിപ്പിച്ച ജലപാത കുടുംബം സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു.
മുട്ടം സരിഗമ പ്രസിഡണ്ട് പുന്നക്കൻ ബീരാൻ ഹാജി, ദർശന വൈസ് പ്രസിഡണ്ട് ശാഫി അഞ്ചങ്ങാടി, ദർശന സിക്രട്ടറി കെ.വി.ഫൈസൽ, ഇൻക്കാസ് യു.എ.ഇ.സിക്രട്ടറി ടി.പി.അശറഫ്, ഇൻക്കാസ് ദുബൈ വൈസ് പ്രസിഡണ്ട് ഷെംസീർ നാദാപുരം, ചിരന്തന സിക്രട്ടറി അഖിൽദാസ് ഗുരുവായൂർ, കെ.എം.സി.സി. നേതാവ് കെ.ടി.പി.ഇബ്രാഹിം, എം.എം.ജെ.സി.വൈസ് പ്രസിഡണ്ട് സി.പി.മുസ്തഫ, അഡ്വ.മുനാഷ് മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,
ദർശന കുടുംബത്തിലെ അംഗമായ
ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ സംമ്രിറീൻ ജലീലിൻ്റെ വിജയം കേക്ക് മുറിച്ചു ദർശന കുടുംബങ്ങൾ ആഘോഷിച്ചു.
വിവിധ കലാപരിപാടികളും, ഉണ്ടായി.
ദർശന ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version