സുഹൈലിന്റെ ഉദയത്തിന് 100 ദിവസങ്ങൾക്ക് ശേ ഷമാണ് ശൈത്യകാലം ആരംഭിക്കുന്നത്.സുഹൈ ലിന്റെ വരവ് ഇന്ത്യൻ മൺസൂൺ ദുർബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നതിന്റെ സൂചന കൂടിയാണ്. ഇക്കാലയളവിൽ ഈർപ്പം വർധിക്കുന്നത് മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും.
ഇത് പ്രത്യേകിച്ച് ഒമാനിലെയും യു.എ.ഇയിലെയും ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ ചെറിയ മഴക്ക് കാരണമാകാറുമുണ്ട്. ‘യമനിലെ ന ക്ഷത്രം’ എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.