സിസ്റ്റം അപ്ഗ്രേഡ് മൂലം എന്തെങ്കിലും പ്രശ്നം നേരിട്ട ഉപഭോക്താക്കളിൽ നിന്ന് ലേറ്റ് പേയ്മെന്റ് ഫീസോ സിസ്റ്റം പിശകുകൾ മൂലമുണ്ടാകുന്ന മറ്റ് ചാർജുകളോ ഈടാക്കില്ലെന്ന് ദുബായ് ഇസ്ലാമിക് ബാങ്ക് ഇന്നലെ ജൂലൈ 20 ശനിയാഴ്ച അറിയിച്ചു. പ്രശ്നം നേരിട്ട ഉപഭോക്താക്കൾക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ വാലാ റിവാർഡുകൾ ഉപയോഗിച്ച് നഷ്ടപരിഹാരം നൽകും.
ഞങ്ങളുടെ കോർ ബാങ്കിംഗ് സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി കഴിഞ്ഞ ഒരു മാസമായി പ്രവർത്തിച്ചതിന് ശേഷം, ഞങ്ങളുടെ ബാങ്കിംഗ് പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ക്ലൗഡിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ഞങ്ങൾ അടുത്തിടെ പൂർത്തിയാക്കിയിട്ടുണ്ടെന്നും ദുബായ് ഇസ്ലാമിക് ബാങ്ക് അറിയിച്ചു