Gulf

സാമ്പത്തിക അഴിമതികേസ് ഫയൽ ചെയ്യാതിരിക്കാൻ 10 കോടി റിയാൽ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published

on

സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കി തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന് വിരമിച്ച കേണൽ സഅദ് ബിൻ ഇബ്രാഹിം അൽ യൂസുഫിനെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ബിസിനസുകാരനുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതി കേസ് ഫയൽ ചെയ്യാതിരിക്കാൻ ഈ ഉദ്യോഗസ്ഥൻ 10 കോടി റിയാലാണ് ചോദിച്ചത്. അത് സമ്മതിച്ച ബിസിനസുകാരൻ ആദ്യഘട്ടമായി മൂന്ന് കോടി റിയാൽ നൽകി. ആ തുകയുടെ ചെക്ക് സ്വീകരിക്കുന്നതിനിടെയാണ് നസഹ സംഘമെത്തി അറസ്റ്റ് ചെയ്തത്.

ഇയാൾ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ലഭ്യമായ വിവരങ്ങൾ ഇത്തരത്തിൽ അഴിമതി നടത്താൻ പ്രയോജനപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. താൻ സർക്കാർ പദവിയിലാണെന്നും ഗൾഫ് രാജ്യങ്ങളിലൊന്നിൽ ഭരണകുടുംബത്തിലെ അംഗമാണെന്നും അവകാശപ്പെട്ട യമൻ സ്വദേശിനിയായ ആമിന മുഹമ്മദ് അലി അബ്ദുല്ല എന്ന സ്ത്രീയുടെ സഹായത്തോടെയാണിതെന്നും നസഹ വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version