Gulf

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

Published

on

2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടുജീവിതം)

ഒൻപത് പുരസ്കാരങ്ങളുമായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പുരസ്കാരപ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത്. ജനപ്രിയ ചിത്രം, സംവിധായകൻ, നടൻ, തിരക്കഥ, ഛായാഗ്രാഹകൻ, പ്രത്യേക ജൂറി പരാമ‍ര്‍ശം (അഭിനയം), മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊസസിംഗ് ലാബ്/കളറിസ്റ്റ്, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

അവാർഡുകള്‍ വിശദമായി

മികച്ച ചിത്രം – കാതല്‍ ദ കോർ

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

. മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ ദ കോർ)

. മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ എസ് (ആടുജീവിതം)

• മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

. മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ, ജനനം 1947 പ്രണയം തുടരുന്നു)

. മികച്ച പിന്നണിഗായിക ആൻ ആമി (തിങ്കൾപ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)
12:00

62%

• കലാസംവിധായകൻ – മോഹൻദാസ് (2018)

• മികച്ച ചിത്രസംയോജകൻ – സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

. മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

. മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കൽ (കാതൽ)

. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

. മികച്ച ശബ്ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)

. മികച്ച സിങ്ക് സൗണ്ട് – ഷമീർ
അഹമ്മദ് (ഒ ബേബി)

. മികച്ച പ്രൊസസിംഗ് ലാബ്/ കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

. മികച്ച ബാലതാരം (പെൺ) – തെന്നൽ (ശേഷം മൈക്കിൽ ഫാത്തിമ)

. മികച്ച ബാലതാരം (ആൺ) – അത്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)

. മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

• മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ (ഡോ. രാജേഷ്
എംആർ)

. മികച്ച വസ്ത്രാലങ്കാരം – ഫെമിന ജെബ്ബാർ (ഒ ബേബി)

. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)

. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

. മികച്ച നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)

. മികച്ച വിഷ്വൽ എഫക്ട്സ് – ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ~ (2018)

• സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക
61%

പരാമർശം – ശാലിനി ഉഷാദേവി

(എന്നെന്നും)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version