“എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ അഗ്നിബാധ. 3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി.
അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു. മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും തിരിച്ചുവിട്ടു”