ഷാർജ മുവൈല വ്യവസായമേഖല 17 ലെ നാല് വെയർ ഹൗസുകളിൽ വൻ അഗ്നിബാധ. ആർക്കും പരുക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടം കണക്കാക്കിവരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു തീ പിടിത്തം. കൃത്രിമ പൂക്കൾ ശേറിച്ച വെയർ ഹൈസുകളിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.
ഉടൻ സ്ഥലത്തെത്തിയ അധികൃതർതീ നിയന്ത്രണവിധേയമാക്കി. ഇവിടെ നിന്ന് ഉയർന്ന പുക വളരെ അകലേയ്ക്ക് ദൃശ്യമായി. സംഭവസ്‌ഥലത്ത് ശീതീകരണപ്രക്രിയ നടന്നുവരികയാണ്. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.