Gulf

ഷാർജ തീരത്ത് കപ്പലിൽ പരിക്കേറ്റ രണ്ടു പേരെ സേന രക്ഷപ്പെടുത്തി

Published

on

ചരക്കുകപ്പലിൽ വെച്ച് പരിക്കേറ്റ രണ്ട് ജീവ നക്കാരെ യു.എ.ഇ നാഷനൽ സെർച്ച് ആൻഡ് റെ സ്ക്യൂ ടീം രക്ഷപ്പെടുത്തി. ഷാർജയിലെ അൽ ഹംരി യ തുറമുഖത്തു നിന്ന് 6.5 നോട്ടിക്കൽ മൈൽ അക ലെയുള്ള കപ്പലിലാണ് സംഭവം. അടിയന്തര സഹാ യം ആവശ്യപ്പെട്ടുള്ള കാൾ ലഭിച്ച ഉടനെ ദേശീയ സുരക്ഷ സേന, തീര സംരക്ഷണ സേനയുമായി സ ഹകരിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ധ്രുതഗതിയിൽ കപ്പൽ കണ്ടെത്തിയ സംഘം പരിക്കേറ്റ രണ്ടുപേരെയും രക്ഷപ്പെടുത്തി. സംഭവ സ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകിയ രണ്ടുപേ രെയും തുടർ ചികിത്സക്കായി ഉടൻ നാഷനൽ ആം ബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

സമാനമായ സംഭവം നവംബർ 21ന് ഉണ്ടായിരുന്നു. അബുദബിയിലെ സിർക്കു ദ്വീപിൽനിന്ന് 10 നോട്ടി ക്കൽ മൈൽ അകലെ സഞ്ചരിച്ച കപ്പലിൽനിന്നാണ് മെഡിക്കൽ എമർജൻസി കാൾ ലഭിച്ചത്. മത്സ്യബ ന്ധനത്തിനിടെ ശാരീരിക പ്രയാസം നേരിട്ട മത്സ്യ ത്തൊഴിലാളിയെയാണ് അന്ന് ദേശീയ സുരക്ഷ സേ ന രക്ഷപ്പെടുത്തിയത്. കടലിൽ സംഭവിക്കുന്ന അടി യന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 996 എന്ന നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറി യിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version