സോണി ഇസഡ് വി-ഇ10 ക്യാമറയുടെ രണ്ടാം തലമുറ മോഡലായ ഇസഡ് വി-ഇ10 II അവതരിപ്പിച്ചു. വ്ളോഗര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും അനുയോജ്യമായ നിരവധി സവിശേഷതകളും അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാണ് സോണിയുടെ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ എപിഎസ്-സി ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.ക്രിയേറ്റീവ് ലുക്ക്, പ്രൊഡക്റ്റ് ഷോക്കേസ് സെറ്റിംഗ്, ബാക്ക്ഗ്രൗണ്ട് ഡീഫോക്കസ് ഫംഗ്ഷന്, വേരി-ആംഗിള്‍ ഫ്ളിപ്പ് സ്ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്.
അപ്ഗ്രേഡഡ് 26 മെഗാപിക്സല്‍ എക്സ്മോര്‍ ആര് സിമോസ് സെന്‍സര്‍, സോണിയുടെ ഏറ്റവും പുതിയ ബിയോന്‍സ് എക്സ്ആര്‍ ഇമേജ് പ്രോസസിങ് എഞ്ചിന്, മികച്ച ഓട്ടോഫോക്കസ്, വീഡിയോ ക്യാപ്ചറിങ് എന്നിവ ഇസഡ് വി-ഇ10 II ക്യാമറയുടെ പ്രത്യേകതകളാണ്. 377 ഗ്രാം മാത്രമാണ് ഈ ക്യാമറയുടെ ഭാരം. ഫേസ് പ്രയോരിറ്റി ഓട്ടോ എക്സ്പോഷര്‍, സോഫ്റ്റ് സ്കിന്‍ ഇഫക്റ്റ്, ഓണ്‍ബോര്‍ഡ് 3 -ക്യാപ്സ്യൂള്‍ മൈക്രോഫോണ്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.
പ്രത്യേക ഓഫറിൻ്റെ ഭാഗമായി 3 വർഷത്തെ വാറന്റി, കോംപ്ലിമെന്ററി എസ്ഡി കാർഡ്, ക്യാരി ബാഗ്, ആകർഷകമായ ഫിനാൻസ് സ്കീമുകൾ ഉൾപ്പടെയുള്ള അധിക ആനുകൂല്യങ്ങളും സോണി പുതിയ ക്യാമറക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.