Gulf

വെയർഹൗസുകളിൽ ഇനി നേരിട്ടുള്ള ​ കസ്റ്റംസ്​ പരിശോധന

Published

on

എമിറേറ്റിലെ കോർപറേറ്റ്​ കമ്പനികൾക്ക്​ വെയർഹൗസുകളിൽ വെച്ചു തന്നെ കസ്റ്റംസ്​ പരി​ശോധനകൾ പൂർത്തീകരിക്കാനുള്ള സംരംഭത്തിന്​ തുടക്കമിട്ട്​ പോർട്ട്​, കസ്റ്റംസ്​, ഫ്രീ സോൺ കോർപറേഷൻ (പിസിഎഫ്​സി). അരാമക്സിന്‍റെ​ വെയർ ഹൗസിൽ സംരംഭം ഉദ്​ഘാടനം ചെയ്തു. പുതിയ സംരംഭത്തിലൂടെ കസ്റ്റംസ്​ നടപടിക്രമങ്ങൾക്കുള്ള സമയം 50 ശതമാനം വരെ കുറക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന്​ അധികൃതർ അറിയിച്ചു. ഇഷ്​ടാനുസരണം തെരഞ്ഞെടുക്കാവുന്ന രണ്ട്​ രീതിയിലുള്ള പരിശോധന സംവിധാനങ്ങളാണ്​​ നടപ്പിലാക്കുക​.

പതിവ്​ പരിശോധന ആവശ്യമായ, ഉയർന്ന അളവിൽ സാധനങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളെ പിന്തുണക്കുന്നതിനായി പരിസരങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥിരമായി നിലയുറപ്പിക്കുന്നതാണ്​ ഒരു രീതി. സ്ഥാപനത്തിന്‍റെ ആവശ്യം അനുസരിച്ച്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർ വെയർ ഹൗസിലെത്തി പരിശോധന പൂർത്തിയാക്കുന്നതാണ്​ മറ്റൊരു രീതി. ഷിപ്പ്​മെന്‍റ്​ നടപടികളുടെ സമയവും കാലതാമസവും ഇതു വഴി 50 ശതമാനം വരെ കുറക്കാൻ സഹായകമാവും. കൂടാതെ ഒരു ഷിപ്പ്​മെന്‍റിൽ കസ്റ്റംസ്​ നടപടികൾക്കായി എടുത്തിരുന്ന നടപടികളുടെ സമയം അഞ്ച്​ മണിക്കൂർ വരെ ലാഭിക്കാനും കഴിയുമെന്ന്​ അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version