ക്രൗഡ്സ്ട്രൈക്ക് സൈബർ സുരക്ഷാ സോഫ്റ്റ്വെയർ അപ്ഡേറ്റിലെ പിഴവ് കാരണം നിശ്ചലമായ വിൻഡോസ് സേവനം പുനരാരംഭിക്കുന്നതിന് മൈക്രോസോഫ്റ്റ് നൂറുകണക്കിന് എൻജിനീയർമാരെയും വിദഗ്ധരെയും നിയോഗിച്ചു. 85 ലക്ഷം കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചതായാണ് കണക്കാക്കുന്നത്. ലോകത്താകെയുള്ള വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഒരുശതമാനത്തിൽ താഴെയാണ് ഇത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതുൾപ്പെടെ വൻ പ്രതിസന്ധിയാണ് ഇതുവഴി ലോകം നേരിട്ടത്.
തകരാറിലായ കമ്പ്യൂട്ടറുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സോഫ്റ്റ്വെയറുകൾ അപ്ഡേറ്റുകൾ ചിലപ്പോൾ തടസ്സങ്ങളുണ്ടാക്കാമെങ്കിലും ക്രൗഡ്സ്ട്രൈക്കിന് സംഭവിച്ചതുപോലുള്ള പ്രശ്നങ്ങൾ വിരളമാണെന്നും കമ്പനി പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ഗൂഗ്ൾ ക്ലൗഡ് പ്ലാറ്റ്ഫോം, ആമസോൺ വെബ് സർവിസസ് തുടങ്ങിയ സേവനങ്ങളും മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. അതേസമയം, പൂർണതോതിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് സാങ്കേതിക വിദഗ്ധർ