പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്.
അബൂദബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്‌തത്. വിമാനം മംഗളൂരുവിൽ എത്താറായപ്പോൾ ശുചിമുറിയിൽ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ നൽകിയ പരാതിയിൽ ബജ്പെ പൊലീസാണ് കേസെടുത്തത്.