വിദ്യാർഥികൾക്ക് പൊതുഗതാഗത സംവിധാ നങ്ങളിൽ 50 ശതമാനം നിരക്കിളവ് നൽകുന്ന നോൾ കാർഡ് ആർ ടി എ ജിറ്റെക്സിൽ പുറത്തിറക്കി. ചില ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ 70 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് (ഐ എസ് ഐ സി) അസോസിയേഷനുമായി സഹകരിച്ചാണ് നോൾ സ്റ്റുഡന്റ്റ് പാക്കേജെന്ന് അധികൃതർ വ്യക്തമാക്കി.
കാർഡ് വിപുലമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. യു എ ഇയിലുടനീളമുള്ള സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. റീട്ടെയിൽ സ്റ്റോറുകളിൽ പേയ്മെന്റ് രീതിയായി ഉപയോഗിക്കാം. കൂടാതെ, നോൾ കാർഡുമായി സംയോജിപ്പിച്ചു ഒരു അന്താരാഷ്ട്ര വിദ്യാർഥി തിരിച്ചറിയൽ കാർഡ് ലഭിക്കും. നോൾ പേ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്. നിർദിഷ്ട വിലാസത്തിലേക്ക് അയച്ചു കൊടുക്കും.