അൽമക്തൂം സ്ട്രീറ്റിനെയും ഒമർ ബിൻ ഖത്താബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇന്റർസെക‌്ഷന്റെ വികസനം പൂർത്തിയായതോടെ വൈകുന്നേരങ്ങളിൽ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു.
ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിൽനിന്ന് അൽഖലീജ് സ്ട്രീറ്റിലേക്കു പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈൻ നിർമിച്ചാണ് ഗതാഗതം സുഗമമാക്കിയത്. അൽഖലീജ് സ്ട്രീറ്റിൽനിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവറിലേക്ക് പുതിയ ലൈൻ നിർമിച്ചതും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമായി.