Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version