“മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദികബീർ വെടിവെപ്പിന് പിന്നിൽ മൂന്ന് ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂവരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ആശയങ്ങളായിരുന്നു ഇവരെ സ്വാധീനിച്ചിരുന്നതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മാതൃരാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടിയുള്ള നിരന്തര താൽപര്യത്തിനും ജാഗ്രതക്കും സമർപ്പണത്തിനും എല്ലാവരോടും നന്ദി പറയുകയാണ്. റോയൽ ഒമാൻ പൊലീസും സൈന്യവും സുരക്ഷാ സേനയും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കൂടുതൽ കാര്യങ്ങൾ അറിയാനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.”