Gulf

വരുന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വെങ്ങരയിലെ ഓരോ വിദ്യാർത്ഥികൾക്ക് 10001 രൂപ നൽകുമെന്ന് വെങ്ങര രിഫായി ജമാഅത്ത് യു.എ.ഇ.കമ്മിറ്റി

Published

on

വരുന്ന പൊതു പരീക്ഷയിൽ 5,7,10, 12 ക്ലാസ്സുകളിൽ നടക്കുന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വെങ്ങര നിവാസികളായ ഓരോ വിദ്യാർത്ഥികൾക്കും 10001 രൂപയുള്ള ക്യാഷ് അവാർഡ് നൽകുവാൻ യു.എ.ഇ. രിഫായി ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വരുന്ന റമളാനിൽ വെങ്ങര പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യുവാൻ പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പ്രവാസികളായ നാട്ടുക്കാരുടെ സഹായത്തോടെ ചെറുകിട ബിസ്നസ് സംരഭം ആരംഭിക്കുവാനും, പ്രവാസികൾക്ക് കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ യോഗം അംങ്ങികരിച്ചു.
കെ.മഹമ്മൂദ്, എം.കെ.സാജിദ്, എം.കെ.ഇക്ബാൽ, ടി.പി.ഹമീദ്, പുന്നക്കൻ അബ്ദുറഹിമാൻ, കെ.അർഷദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
മുസ്ലിങ്ങളുടെ ഇടയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കേരളത്തെ വർഗീയവൽക്കരിക്കാനുള്ള ചില രാഷ്ടീയ പാർട്ടിയുടെ നിലപാട് പ്രതിഷേധാർഹവും അപലനീയവുമാണെന്നും ഇതിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കേരളത്തിലെ മതസൗഹാർദവും പരസ്പര വിശ്വാസവും സ്നേഹവും ശക്തിപ്പെടുത്തുവാൻ മതേതര ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്ന് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പ്രവർത്തക സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജനറൽ സിക്രട്ടറി കെ.ശരീഫ് സ്വാഗതവും ട്രഷറർ കെ.ആസാദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version