കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രത ഏറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. ഉറ്റവർ നഷ്ട്ടമായ ബന്ധുക്കളുടെ സമാധാനത്തിനായും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുകയും അവരുടെ സുരക്ഷയ്ക്കായും അതിജീവനത്തിനായും ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. അദ്ദേഹം X ൽ കുറിച്ചു.
ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രപതി മുര്‍വിന് അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സുല്‍ത്താന്‍ സന്ദേശത്തില്‍ പറഞ്ഞു.”