മേപ്പാടി ഉരുൾപൊട്ടലിൽ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർ ഉൾപ്പടെ 36 കുട്ടികൾ മരണപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ്. ദുരന്തത്തിൽ 17 കുട്ടികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ 316 കുട്ടികളെ സമീപപ്രദേശങ്ങളിലെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കുടുംബങ്ങളോടൊപ്പം മാറ്റി താമസിപ്പിച്ചു. അഞ്ച് കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും സർക്കാർ അറിയിക്കുന്നു
ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ 61 പേർ ബന്ധു വീടുകളിലും 166 പേർ സ്വന്തം വീടുകളിലും അഞ്ച് പേർ ആശുപത്രികളിലുമാണ്. 276 വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നഷ്‌ടമായി. 438 കുട്ടികൾക്ക് മറ്റ് പഠനോപകരണങ്ങൾ, നോട്ട്ബുക്ക്, യൂണിഫോം, ബാഗ് എന്നിവയും നഷ്ടമായി
വെള്ളാർമല, മുണ്ടക്കെ
സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കും. വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടക്കെ ഗവ. എൽ.പി സ്‌ൾ എന്നീ വിദ്യാലയങ്ങൾ ചെളിയുടെയും ജലത്തിന്റെയും പ്രവാഹത്തിൽ ഉപയോഗയോഗ്യമല്ലാതാകുകയും പ്രദേശം തന്നെ തകർന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് ബദൽ സൗകര്യമൊരുക്കുന്നത്.
വെള്ളാർമല ഗവ വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ (വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പടെ) 552 കുട്ടികൾക്കും മുണ്ടക്കെ ജി.എൽ.പി സ്കൂളിലെ (പ്രീ- പ്രൈമറി ഉൾപ്പെടെ) 62 കുട്ടികൾക്കുമാണ് ബദൽ സൗകര്യമൊരുക്കുന്നത്. ഇതിനായി മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഭ്യമായ സൗകര്യങ്ങളും മുണ്ടക്കൈ ജി.എൽ.പി സ്കൂളിലെ കുട്ടികൾക്കായി മേപ്പാടി ജി.എൽ.പി സ്കൂളിനോട് ചേർന്നുള്ള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി.ജെ ഹാളിലും സൗകര്യം ഒരുക്കും.
വെള്ളാർമല സ്കൂളിലെ ഒന്ന് മുതൽ 10 വരെയുള്ള 17 ഡിവിഷനുകളിൽ പഠിക്കുന്ന 465 കുട്ടികൾക്ക് മേപ്പാടി ഗവ ഹയർ ഡിവിഷനുകളിൽ പഠിക്കുന്ന 465 കുട്ടികൾക്ക് മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അവസരം നൽകും. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 4 ക്ലാസ്സുകൾ ഹയർ സെക്കൻഡറി വിഭാഗത്തിലേക്കും മാറ്റും. സ്കൂളിലെ ഡൈനിങ് ഹാൾ, എ.ടി.എൽ ലാബ്, ലൈബ്രറി ഹാൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ 6 ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് തുടർപഠനം സാധ്യമാക്കുക.