വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ പാകിസ്‌താൻ സ്വദേശിയും.
കോട്ടയത്തുകാരി ശ്രീജയെ വിവാഹം ചെയ്‌ത പാക് സ്വദേശി തൈമൂർ തരിക് ആണ് സാമ്പത്തിക സഹായം നൽകിയത്. ശ്രീജയും തൈമൂറും ചേർന്ന് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. എത്ര രൂപയാണ് നൽകിയതെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല. യുഎഇ-യിലെ അജ്‌മാനിലാണ് ശ്രീജയും തൈമൂറും താമസിക്കുന്നത്.