ഒമാൻ പ്രവാസികൾക്ക് ആശ്വാസമായി ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പുതിയ നിരക്കിളവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചുവരെ നീളുന്ന ഗ്ലോബൽ സെയിലിന്റെ ഭാഗമായാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.
ബിസിനസ്, ഇക്കോണമി ക്ലാസുകളിൽ 25 ശതമാനം നിരക്കിളവാണ് ലഭിക്കുക. സെപ്റ്റംബർ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾക്കാണ് നിരക്കിളവ് ബാധകമാവുക. 31 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ആഭ്യന്തര വിമാന സർവിസുകൾ, കോഡ് ഷെയർ സർവിസുകൾ എന്നിവക്ക് നിരക്കിളവ് ഉണ്ടായിരിക്കില്ല.