ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സോഷ്യൽ മീഡിയയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ 27 ദശലക്ഷം പേർ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ പിന്തുടരുന്നു.
എക്‌സ് പ്ലാറ്റ്ഫോമിൽ 11.247 ദശലക്ഷത്തിലധികം ആളുകളും ഇൻസ്റ്റാഗ്രാമിൽ 8.8 ദശലക്ഷം ആളുകളും ഫേസ്ബുക്കിൽ നാല് ദശലക്ഷം പേരും അദ്ദേഹത്തെ പിന്തുടരുന്നു. ലിങ്ക്ഡ്ഇനിൽ മൂന്ന് ദശലക്ഷവും യൂട്യൂബിൽ 609,000-ത്തിലധികം പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
2009-ലാണ് ശൈഖ് മുഹമ്മദ് മൈക്രോബ്ലോഗിംഗ് സൈറ്റുകളായ എക്‌സ്, ഫേസ്ബുക് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയത്. ഇത് മുതൽ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്നു.
ദേശീയ നേട്ടങ്ങളും എമിറാത്തികളും പ്രവാസികളുമായി നേരിട്ട് ബന്ധപ്പെട്ട വികസന സംരംഭങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളും സംരംഭങ്ങളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. വിവിധ അക്കൗണ്ടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രചോദത്മകമായ വാക്കുകളും മുന്നോട്ടുള്ള ചിന്തയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികളെ നിമിഷങ്ങൾക്കകം ആകർഷിക്കുന്നു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ആരോഗ്യ സംരക്ഷണം, നിരക്ഷരത, ദാരിദ്ര്യം എന്നിവക്കെതിരെ പോരാടുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ സംസ്‌കാരവും വിദ്യാഭ്യാസവും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാനുഷിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.