യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച “ലവ് എമിറേറ്റ്സ്” സംരംഭത്തിന്റെ പ്രത്യേക ബൂത്ത് ദുബായ് എയർപോർട്ട് ടെർമിൽ മൂന്നിലൊരുക്കി.രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ദുബായ് താമസ- കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്. ഇമാറാത്തിനോടുള്ള സ്നേഹം ഏറ്റവും മനോഹരമായ വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ അവസരം ഒരുക്കിയ ഈ ബൂത്തിൽ, കാഴ്ചക്കാർക്ക് എമിറേറ്റ്സിന്റെ പ്രധാന ലാൻഡ്മാർക്കുകളിലുടെയുള്ള ഒരു വെർച്വൽ റിയാലിറ്റി (VR) സന്ദർശന അനുഭവം സമ്മാനിച്ചു.
ബൂത്ത് താമസ- കുടിയേറ്റ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.ഓരോ വ്യക്തികൾക്കും സ്വന്തം മണ്ണിനോടുള്ള അതെ സ്നേഹമാണ് എമിറേറ്റ്‌സിൻ്റെ വിജയത്തിൻ്റെ കാരണങ്ങളിലൊന്നെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി കൊണ്ടാണ് വകുപ്പ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്.എല്ലാ സ്ഥാപനങ്ങൾക്കുമുള്ള ദേശീയ ദൗത്യമായ യുഎഇയുടെ ആഗോള പ്രശസ്തി സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ 50 വർഷത്തെ ചാർട്ടറിൻ്റെ ആറാമത്തെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി “ലവ് എമിറേറ്റ്സ്” പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഡിജിറ്റൽ കാമ്പെയ്‌നിൽ പങ്കെടുത്ത് യുഎഇയോടുള്ള തങ്ങളുടെ സ്‌നേഹം ക്രിയാത്മകമായി പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. പൊതുജനങ്ങൾക്ക് ജി ഡി ആർ എഫ് എ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിയുന്നതാണ്.
“’ലവ് യുഎഇ’ സംരംഭം യുഎഇയുടെ പ്രധാന സവിശേഷതകൾ എടുത്തുകാണിക്കുന്നു, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് യുഎഇയോടുള്ള സ്നേഹം ക്രിയാത്മകമായും നൂതനമായും പ്രകടിപ്പിക്കാൻ പദ്ധതി അവസരം ഒരുക്കുന്നുവെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു