Gulf

റാസൽ ഖൈമ മലമുകളിൽ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

Published

on

റാസൽ ഖൈമയിലെ മലമുകളിൽ ക്ഷീണിതരായി കുടുങ്ങിപ്പോയ രണ്ട് ഏഷ്യക്കാരായ വിനോദസഞ്ചാരികളെ റാസൽ ഖൈമ പൊലീസിന്‍റെ എയർ വിങ്ങ് രക്ഷപ്പെടുത്തി. 3000 അടി ഉയരത്തിൽ നിന്നാണ് ഒരു പുരുഷനെയും സ്ത്രീയെയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്‍റെ സഹായത്തോടെ റാസൽഖൈമ പൊലീസ് എയർ വിംഗ് രക്ഷിച്ചത്. രണ്ട് വിനോദസഞ്ചാരികൾ മലകയറ്റത്തിനിടെ തളർന്ന് അവശരായെന്ന സന്ദേശം ലഭിച്ച ഉടൻ തന്നെ എയർ വിംഗ് വിഭാഗത്തിന്‍റെ ഹെലികോപ്റ്ററുകളിലൊന്ന് സ്ഥലത്തേക്ക് അയച്ചു.

മലനിരകളിലൂടെയും താഴ്‌വരകളിലൂടെയും നടക്കുമ്പോൾ പർവതാരോഹകരും ഹൈക്കിംഗ് പ്രേമികളും ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ് അഭ്യർഥിച്ചു. ദുർഘടമായ പ്രദേശങ്ങളിലേക്കോ ഉയർന്ന ഉയരങ്ങളിലേക്കോ കയറുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. റാസൽഖൈമയിലെ ജബൽ ജെയ്സ് പർവതത്തിൽ നിന്ന് വീണ് 32 കാരനായ മലയാളി യുവാവ് മരിച്ചതിനെ തുടർന്ന് റാസൽ ഖൈമ പൊലീസ് പർവ്വതാരോഹകർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സുഹൃത്തുക്കളോടൊപ്പം ക്യാപിംഗിന് പോയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version