“ദുബായ് ∙ കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. അൽഐനിലെ അൽ ഹില്ലി, അൽറീഫ്, അൻ നയ്ഫ, ബാദ് ബിൻത് സൗദ്, അൽ മസൗദി, അൽ നബ്ബാഗ് മേഖലകളിലാണ് മഴ പെയ്തത്. അൽ ഫവയിലും നേർത്ത മഴയുണ്ടായി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്നലെ 48 ഡിഗ്രിയായിരുന്നു ചൂട്. രാത്രി അന്തരീക്ഷ ഊഷ്മാവ് ഉയർന്ന നിലയിലായിരുന്നു. ഇന്ന് പൊടിക്കാറ്റിനും മൂടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.”