Connect with us

Gulf

രക്തസമ്മർദമുള്ള രോഗികൾക്ക് പുതിയ മരുന്ന് വികസിപ്പിച്ച് അബുദാബി ആരോഗ്യവകുപ്പ്

Published

on

പൾമനറി ആർട്ടീരിയൽ രക്തസമ്മർദമുള്ള രോഗികൾക്കായി വികസിപ്പിച്ച പുതിയ മരുന്നിന് അബുദാബി ആരോഗ്യവകുപ്പ് അംഗീകാരം നൽകി. ഓരോ മൂന്നാഴ്ചയിലൊരിക്കൽ നിർദ്ദിഷ്ട ഡോസുകളിൽ സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പിലൂടെ നൽകുന്ന വിൻറെവെയർ എന്ന മരുന്ന് മെഡിക്കൽ മേൽനോട്ടത്തിൽ രോഗികൾക്കോ ​​പരിചാരകർക്കോ കൈകാര്യം ചെയ്യാൻ സാധിക്കും.

ശ്വാസകോശ രക്തക്കുഴലുകളിലെ കോശങ്ങളുടെ അമിതമായ വ്യാപനത്തെ തടയുകയാണ് ഈ ഔഷധം ചെയ്യുന്നത്. ഈ പ്രക്രിയ രക്തക്കുഴലിലെ സങ്കോചം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്‍റെ പ്രവർത്തനത്തിലുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുകയും ചെയ്യുന്നു. എന്താണ് വിൻറെവേയർ?

പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ (പിഎഎച്ച്) ഉള്ള മുതിർന്നവരിൽ വ്യായാമം ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന മരുന്നാണ് വിൻറെവേയർ. ഈ രോഗമുള്ളവർക്ക് ശ്വാസകോശത്തിലെ ധമനികളിൽ അസാധാരണമായ ഉയർന്ന രക്തസമ്മർദ്ദമുണ്ടാകും.

ഇത് ശ്വാസതടസം, ക്ഷീണം തുടങ്ങിയവക്ക് കാരണമാവുന്നു. പ്രമുഖ ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ എം എസ് ഡി വികസിപ്പിച്ച വിൻറെവെയറിന്‍റെ ആദ്യ ബാച്ച് ഈ മാസം എത്തി.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും അംഗീകരിച്ച ക്ലിനിക്കൽ പഠനങ്ങൾ പ്രകാരം വിൻറെവെയർ എന്ന മരുന്നിന്‍റെ ഉപയോഗം രോഗം മാരകമാകാനുള്ള സാധ്യത 84 ശതമാനം കുറയ്ക്കും.

രോഗികളുടെ ശരാശരി ആയുർദൈർഘ്യം പത്ത് വർഷത്തിലധികം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ ഒരു ദശലക്ഷത്തിൽ 15 മുതൽ 60 വരെ ആളുകളെ ബാധിക്കുന്നു. രോഗികളിൽ 70 മുതൽ 80 ശതമാനം വരെ സ്ത്രീകളാണ്. 50 നും 65 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത

Published

on

By

യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) മുന്നറിയിപ്പ്

പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് വിരലടയാളം രേഖപ്പെടുത്തി മണിക്കൂറുകൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും അതിനാൽ വൈകിയെന്നു കരുതി നിയമലംഘകർ  പൊതുമാപ്പിൽ നിന്ന് പിന്മാറരുതെന്നും അധികൃതർ വ്യക്തമാക്കി.

31ന് മുൻപ് രേഖകൾ നിയമവിധേയമാക്കി മുഴുവൻ നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. അപേക്ഷകരുടെ തിരക്കുകാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ‌പൊതുമാപ്പ് നീട്ടുകയായിരുന്നു. എന്നാൽ കഴിഞ്ഞ 2 മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുൻപത്തേക്കാൾ കുറവായിരുന്നു. അതിനാൽ ഇനി പൊതുമാപ്പ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വീസയിൽ വരാം.

ജനുവരി 1 മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്ക് എതിരെയും നടപടിയുണ്ടാകും

പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 80 ശതമാനത്തിലേറെ പേർ രേഖകൾ നിയമവിധേയമാക്കി യുഎഇയിൽ തന്നെ തുടരുകയായിരുന്നു. 20 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്

Continue Reading

Gulf

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം

Published

on

By

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​ള്ള ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​ ജ​​നു​​വ​​രി ​മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര, അ​​ന്ത​​ർ​​ദേ​​ശീ​​യ യാ​​ത്ര​​ക​​ളി​​ൽ ഒ​​രു കാ​ബി​​ൻ ബാ​​ഗോ ഹാ​​ൻ​​ഡ്‌​ ബാ​​ഗോ മാ​​ത്ര​​മാ​​കും കൈ​​യി​​ൽ ക​​രു​​താ​​ൻ അ​​നു​​വ​​ദി​​ക്കു​​ക.മ​റ്റെ​ല്ലാ ല​ഗേ​ജു​ക​ളും ചെ​ക്കി​ൻ ചെ​യ്യേ​ണ്ട​താ​യി​വ​രും. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കു​മാ​ത്ര​മാ​ണ്​ ഇ​ത് ബാ​ധ​ക​മാ​വു​ക. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് നി​​യ​​ന്ത്ര​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​​യ​​ർ ഇ​​ന്ത്യ​​യും ഇ​​ൻ​​ഡി​​ഗോ​​യു​​മ​​ട​​ക്കം പ്ര​​ധാ​​ന വി​​മാ​​ന ക​​മ്പ​​നി​​ക​​ളെ​​ല്ലാം പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പു​​തു​​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ല​ഗേ​ജ്​ ഏ​ഴു കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​​ധി​​ക ഭാ​​ര​​ത്തി​​നും വ​​ലു​​പ്പ​​ത്തി​​നും കൂ​​ടു​​ത​​ൽ പ​​ണം ന​​ൽ​​കേ​​ണ്ടി​​വ​​രും. യാ​ത്രാ​ത​​ട​​സ്സ​​ങ്ങ​​ളും അ​​ധി​​ക നി​​ര​​ക്കും ഒ​​ഴി​​വാ​​ക്കാ​​ൻ യാ​​ത്ര​​ക്കാ​​ർ പു​​തു​​ക്കി​​യ ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പി​​ന്തു​​ട​​ര​​ണ​​മെ​​ന്നും അ​ധി​കൃ​ത​ർ നി​​ർ​​ദേ​​ശി​ക്കു​ന്നു.നേ​ര​ത്തെ ഏ​ഴു കി​ലോ ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്ടോ​പ്, പാ​സ്​​പോ​ർ​ട്ട്, ടി​ക്ക​റ്റ്, രേ​ഖ​ക​ളും മ​റ്റും വെ​ക്കു​ന്ന ചെ​റി​യ ബാ​ഗ്, സ്ത്രീ​ക​ളു​ടെ വാ​നി​റ്റി ബാ​ഗ് എ​ന്നി​വ കൈ​യി​ൽ വെ​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​തോ​ടെ ഇ​വ കൈ​യി​ൽ വെ​ക്കു​ന്ന​തി​നും ത​ട​സ്സം നേ​രി​ടും. കാ​​ബി​​ൻ ബാ​​ഗി​​ന്റെ പ​​ര​​മാ​​വ​​ധി വ​​ലു​​പ്പം 55 സെ​ന്റി മീ​​റ്റ​​ർ, നീ​​ളം 40 സെ​ന്റി മീ​​റ്റ​​ർ, വീ​​തി 20 സെ​​ന്റി മീ​​റ്റ​​ർ എ​ന്നി​ങ്ങ​നെ നിജപ്പെടുത്തിയിരുന്നു.പു​തി​യ നി​യ​ന്ത്ര​ണം പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന പ​രി​ഷ്ക​ര​ണ​മാ​ണി​തെ​ന്നും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ പ​ക​രം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​രെ​ന്നു​മാ​ണ്​ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്.

ലാ​പ്‌​ടോ​പ്പി​ന്റെ​യും തൂ​ക്കം നോ​ക്കും
നേ​ര​ത്തെ എ​ല്ലാ എ​യ​ർ​ലൈ​നു​ക​ളും കാ​ബി​ൻ ബാ​ഗേ​ജി​ന് പു​റ​മേ ഒ​രു ലാ​പ്‌​ടോ​പ് ബാ​ഗ് അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ ലാ​പ്‌​ടോ​പ് ബാ​ഗ് തൂ​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​നി കാ​ബി​ൻ ബാ​ഗേ​ജി​നു​പു​റ​മെ ലാ​പ്‌​ടോ​പ് ബാ​ഗു​ക​ളും ക​ർ​ശ​ന​മാ​യി തൂ​ക്കം നോ​ക്കും. ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്‌​ടോ​പ്പും കൂ​ടി നോ​ക്കി ഏ​ഴു​കി​ലോ​യി​ൽ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ധി​ക ല​ഗേ​ജി​ന് പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. ലാ​പ്‌​ടോ​പ് ബാ​ഗി​ലും ബാ​ക്ക്‌​പാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും കാ​ബി​ൻ ബാ​ഗേ​ജി​നൊ​പ്പം സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ണ്ട്. ഇ​തു ത​ട​യു​ന്ന​തി​നാ​യാ​ണ് പു​തി​യ നി​യ​മ​മെ​ന്ന് ട്രാ​വ​ൽ രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​നു​വ​രി മു​ത​ൽ ഇ​ത്ത​രം രീ​തി​ക​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടും. മാ​ത്ര​മ​ല്ല ടാ​ഗു​ക​ളി​ല്ലാ​തെ ഒ​രു ല​ഗേ​ജും വി​മാ​ന​ത്തി​ലേ​ക്ക് അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: അബുദാബി,ദുബായ് ഭാഗികമായി മേഘാവൃതമായ ആകാശം

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, നിങ്ങളുടെ ദിവസം ഒരു സണ്ണി ആരംഭം പ്രതീക്ഷിക്കുക, തുടർന്ന് മുഴുവൻ മേഘങ്ങളുടെ സ്പർശം, മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

രാത്രിയാകുമ്പോൾ, ഈർപ്പം വർദ്ധിക്കും, ഇത് ഒരു സുഖകരമായ സായാഹ്നവും അതിരാവിലെയും ഉണ്ടാക്കുന്നു, ചില ആന്തരിക, വടക്കൻ പ്രദേശങ്ങളിലേക്ക് മൂടൽമഞ്ഞ് അല്ലെങ്കിൽ മൂടൽമഞ്ഞ് ഇഴയാൻ സാധ്യതയുണ്ട്.

താപനിലയും കാര്യങ്ങൾ സുഖകരമായി നിലനിർത്തുന്നു. ആന്തരിക പ്രദേശങ്ങളിൽ, നേരിയ തോതിൽ 25°C മുതൽ 29°C വരെ താപനില പ്രതീക്ഷിക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 24 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്ന താപനില ആസ്വദിക്കും, പർവതങ്ങൾ തണുപ്പായി തുടരും, താപനില 15 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അൽഐനിലെ റക്‌നയിൽ 6.4 ഡിഗ്രി സെൽഷ്യസിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയുള്ള തണുപ്പ് നേരത്തെ എഴുന്നേൽക്കുന്നവർക്ക് അനുഭവപ്പെടും!

കാറ്റ് ഇന്ന് സൗമ്യമായിരിക്കും, തെക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിലും ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും. നിങ്ങൾ വെള്ളത്തിനടുത്ത് ആണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്-അറബിയൻ ഗൾഫും ഒമാൻ കടലും ശാന്തമായി തുടരും, തീരത്ത് വിശ്രമിക്കുന്ന ദിവസത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കും.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.