യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എന്നിവരുമായി യുഎഇ പ്രസിഡൻ്റ് ഈ ആഴ്ച പ്രത്യേക ചർച്ച നടത്തിയതിന് ശേഷമാണ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ അഭിപ്രായപ്രകടനം നടത്തിയത്.
പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് പ്രസിഡൻറ് എന്ന നിലയിൽ ആദ്യ യുഎസ് സന്ദർശനം നടത്തുകയായിരുന്നു. 1971-ൽ യുഎഇ സ്ഥാപിതമായതിന് ശേഷം സിറ്റിംഗ് എമിറാത്തി പ്രസിഡൻ്റ് യുഎസിലേക്കുള്ള ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്.
എൻ്റെ രാജ്യമായ യുഎഇ, യുഎസുമായുള്ള ബന്ധം ഇരട്ടിയാക്കുന്നു, ഷെയ്ഖ് അബ്ദുള്ള റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഒരു പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിക്കപ്പെട്ടത് യുഎസ് നയത്തിലുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന സ്വാഗതാർഹമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യുദ്ധമുൾപ്പെടെ നിരവധി സൈനിക പ്രചാരണങ്ങളിൽ അമേരിക്കൻ സേനയ്‌ക്കൊപ്പം പോരാടിയിട്ടുള്ള യുഎഇ യുഎസിൻ്റെ സുരക്ഷാ പങ്കാളിയാണ്, യുഎസ് സൈനികർ അബുദാബിയിൽ നിലയുറപ്പിച്ചിട്ടുണ്ട് അമേരിക്കൻ സേനയുടെ സാന്നിധ്യം യു എ യുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു വാഷിംഗ്ടണുമായി തുടർന്നും പ്രവർത്തിക്കാൻ അബുദാബി പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
ഈ വർഷം വാഷിംഗ്ടണും അബുദാബിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ സഹകരണം ശക്തമാക്കി. മൈക്രോസോഫ്റ്റ് ഇപ്പോൾ സംസ്ഥാന പിന്തുണയുള്ള സ്ഥാപനമായ G42 ൻ്റെ ഒരു പ്രധാന നിക്ഷേപകനാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ചിപ്പ് മേക്കർ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുമായി ഷെയ്ഖ് മുഹമ്മദ് ഈ ആഴ്ച കൂടിക്കാഴ്ച നടത്തി.