Gulf

യു എ ഇ പൊതുമാപ്പ് : ദുബായ് ജി ഡി ആർ എഫ് എ ഒരുങ്ങി പൊതുമാപ്പ് അന്വേഷണങ്ങൾക്കായ് 8005111 വിളിക്കാം

Published

on

യു എ ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ എല്ലാം ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബായ് എമിറേറ്റ്സിൽ
പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി

രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതുമാപ്പ്.യുഎഇയുടെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സംരംഭം നടപ്പിലാക്കാൻ ജി ഡി ആർ എഫ് എ ദുബായ് പൂർണ്ണമായും തയ്യാറാണെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ, ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞുഅതിനിടയിൽ പൊതുമാപ്പ് ഉപയോക്താക്കൾക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെന്ററുകളെയും അൽ അവീറിലുള്ള ജിഡിആർ എഫ്എ- യുടെ പൊതുമാപ്പ് കേന്ദ്രത്തെയും സമീപിക്കാമെന്ന് ജി ഡി ആർ എഫ് എ യുടെ നിയമലംഘകാരായ വിദേശികളുടെ ഫോളോ അപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും അമർ സെൻ്ററുകൾ കൈകാര്യം ചെയ്യുമെന്നും ബയോമെട്രിക് ഫിംഗർപ്രിൻ്റ് (“എമിറേറ്റ്സ് ഐഡി ഉടമകൾ”) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകുമെന്നും അൽ അവീർ സെൻ്റർ അംഗീകൃത വിരലടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട്പാസ് പെർമിറ്റും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഡിആർഎഫ്എ ടീമുകൾ ഉപഭോക്തൃ നടപടിക്രമങ്ങൾ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുമെന്നും പ്രക്രിയ എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അൽ ഖംസി അഭിപ്രായപ്പെട്ടു. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ വിവരങ്ങൾ തേടാവൂ എന്നും,
കിംവദന്തികളെ ആശ്രയിക്കരുതെന്നും ജി ഡി ആർ എഫ് എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങൾക്കും 24/7 പ്രവർത്തിക്കുന്ന 8005111 എന്ന കോൾ സെന്ററിലേക്ക് വിളിക്കാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version