പ്രവാസികൾക്ക് നൽകുന്ന അവസരങ്ങൾക്കും കരുതലിനും നന്ദി പറഞ്ഞു, യുഎഇ-യുടെ 53-മത് ദേശീയ ദിനം ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ ) പ്രൗഢമായി ആഘോഷിച്ചു. അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടന്ന ആഘോഷ ചടങ്ങിൽ
ദുബായ് എമിറേറ്റിന്റെ- ‘തൊഴിൽ കാര്യ സ്ഥിരം സമിതി അണ്ടർ സെക്രട്ടറി ജനറൽ’ അബ്ദുള്ള ലഷ്ക്കരി മുഖ്യാതിഥിയായി പങ്കെടുത്തു .
മലയാളി സമൂഹം വിശ്വസ്തതയുടെയും നല്ലൊരു സംസ്കാരത്തിന്റെയും വാക്താക്കൾ ആണെന്ന് സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്ക്കരി അഭിപ്രായപ്പെട്ടു. മലയാളികളുടെ ഇടപെടുലുകളിൽ കാണുന്നത് മനസ്സിന്റെ മഹത്വം കൂടിയാണ്. സൗഹൃദത്തിന്റെയും സഹജീവനത്തിന്റെയും തനിമയുള്ള ഈ സമൂഹം ഏത് ദേശത്തും അവിടത്തെ പൊതു സംസ്കാരത്തെ മനോഹരമായി സമ്പുഷ്ടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇമാറാത്തിനോടൊപ്പം ചേർന്ന് നിൽക്കുന്ന എല്ലാവർക്കും അബ്ദുള്ള ലഷ്ക്കരി കൃതജ്ഞത അറിയിച്ചു
ഐപിഎ യുടെ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് അധ്യക്ഷത വഹിച്ചു.ഈ രാജ്യം നൽകുന്ന അവസരങ്ങൾക്ക് നന്ദി പറയാനുള്ള അവസരമാണ് യുഎഇ ദേശീയ ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.ഫൗണ്ടർ ചെയർമാൻ എ കെ ഫൈസൽ മലബാർ ഗോൾഡ്, ബഷീർ പാൻഗൾഫ്, മുനീർ അൽ വഫാ, ഷാജി നെരിക്കൊല്ലി,തങ്കച്ചൻ മണ്ഡപത്തിൽ തുടങ്ങിയവർ സംസാരിച്ചു. യുഎഇ രാഷ്ട്ര നേതാക്കൾക്കും പൗരന്മാർക്കും ആശംസകൾ നേരുന്നു സ്കൂൾ പരിസരത്ത് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.ദുബായിലെ എടരിക്കോട് ടീമിന്റെ കോൽക്കളിയും ഡി എം എ- യുടെ കളരിപ്പയറ്റും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അസൈനാർ ചുങ്കത്ത്, ഷാഫി അൽ മുർഷിദി ഹോപ്പ്, കബീർ ടെലികൊൺ തുടങ്ങിയ ഡയറക്ടർ ബോർഡ് അംഗങ്ങളും,സത്താർ മാമ്പ്ര, സെക്രട്ടറി ജഹാസ് തുടങ്ങിയവരും ചടങ്ങുകൾ ഏകോപിപ്പിച്ചു